മുഖ്യമന്ത്രിയ്ക്കെതിരെ അപകീർത്തി: യുവാവിനെതിരെ കേസ്

Saturday 11 April 2026 1:43 AM IST

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സമൂഹമാദ്ധ്യമം വഴി സന്ദേശം പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ സൈബർ പൊലീസ് കേസെടുത്തു. കണ്ണൂർ പാച്ചപൊയ്ക സ്വദേശി അനുനന്ദി(19) നെതിരെയാണ് കണ്ണൂർ സൈബർ ക്രൈം പൊലീസ് കേസെടുത്തത്. ഇൻസ്റ്റഗ്രാം വഴി മുഖ്യമന്ത്രിയുടെ ഫോട്ടോ പ്രദർശിപ്പിച്ച് അടിക്കുറിപ്പോടെ പ്രിയദർശിനി ഓലായിക്കര എന്ന അക്കൗണ്ട് വഴി പ്രചരിപ്പിച്ച് അധിക്ഷേപിച്ചതായാണ് പരാതി. പ്രകോപനപരമായ പോസ്റ്റ് പ്രചരിപ്പിച്ച് സമൂഹത്തിൽ ലഹള ഉണ്ടാക്കുന്നതിന് ശ്രമം നടത്തിയതായും പിണറായി എരുവട്ടി സ്വദേശി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു