ഹരികുമാർ കോയിക്കൽ അനുസ്‌മരണം
Saturday 11 April 2026 8:32 AM IST
ചങ്ങനാശേരി: എൻ.എസ്.എസ് സെക്രട്ടറി എന്നതിലുപരി ചങ്ങനാശേരിയുടെ സമസ്ത മേഖലയിലും നിറസാന്നിദ്യമായിരുന്നു ഹരികുമാർ കോയിക്കൽ. ചങ്ങനാശേരിയുടെ പ്രിയ പുത്രനായിരുന്നു അദ്ദേഹമെന്നും ചങ്ങനാശേരി അതിരൂപത വികാരി ജനറൽ ഫാ.ആന്റണി ഏത്തക്കാട് പറഞ്ഞു. ഹരികുമാർ കോയിക്കലിനോടുള്ള ആദരസൂചകമായി പൗരാവലി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ഡോ.റൂബിൾ രാജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോബ് മൈക്കിൾ, നഗരസഭ ചെയർമാൻ ജോമി ജോസഫ്, എസ്.എൻ.ഡി.പി ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, പുത്തൂർ പള്ളി ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ ഹമീദ്, വിനു ജോബ് കുഴിമണ്ണിൽ, സണ്ണി തോമസ്, ജോൺസൺ പ്ലാന്തോട്ടം,കുര്യൻ തൂമ്പുങ്കൽ, ജോസുകുട്ടി നെടുമുടി, അഡ്വ. വിമൽ ചന്ദ്രൻ, റൗഫ് റഹീം എന്നിവർ പങ്കെടുത്തു.