പൊലീസ് സ്റ്റേഷനിലേക്ക്  ബി.ജെ.പി മാർച്ച്

Saturday 11 April 2026 8:33 AM IST

മണർകാട്: തിരഞ്ഞെടുപ്പ് ദിവസം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ചെന്നാരോപിച്ച് മണർകാട് പൊലീസ് സ്റ്റേഷനിലേക്ക് ബി.ജെ.പി മാർച്ച് നടത്തി. പെരുമാനൂർകുളത്തിൽ നിന്നും ആരംഭിച്ച മാർച്ച് പുതുപ്പള്ളി നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി രവീന്ദ്രനാഥ് വാകത്താനം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പി.സുനിൽകുമാർ, മണ്ഡലം പ്രസിഡന്റ് സി.ജി ഗോപകുമാർ, മഞ്ജു പ്രദീപ്, ടിന്റു മനോജ് എന്നിവർ പങ്കെടുത്തു. പൊലീസ് സ്റ്റേഷന് മുൻപിൽ ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞു.