റിപ്പബ്ലിക് സദസ് നടത്തി

Saturday 11 April 2026 8:35 AM IST
പനമറ്റം വെളിയന്നൂർ ദേശാഭിമാനി വായനശാലയിൽ റിപ്പബ്ലിക് സദസ് പി.കെ.ബാബുലാൽ ഉദ്ഘാടനം ചെയ്യുന്നു

പനമറ്റം: വെളിയന്നൂർ ദേശാഭിമാനി വായനശാലയിൽ റിപ്പബ്ലിക് സദസ് നടന്നു. ഭരണഘടനയുടെ 75ാം വാർഷികം പ്രമാണിച്ച് ലൈബ്രറി കൗൺസിലിന്റെ നിർദേശാനുസരണമാണ് സദസുകൾ നടത്തുന്നത്. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ.ബാബുലാൽ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ചിറക്കടവ് പഞ്ചായത്ത് മുൻപ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ വിഷയാവതരണം നടത്തി. കെ.ആർ.മന്മഥൻ, ബി.ശ്രീകുമാർ, വി.പി.ശശി, പി.എസ്.രാജീവ്, ടി.എൻ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.