സാഹിത്യ ചർച്ച
Sunday 12 April 2026 1:41 AM IST
കല്ലമ്പലം: നാവായിക്കുളം മലയാളവേദിയുടെ പ്രതിമാസ സാഹിത്യചർച്ചയുടെ ഭാഗമായി കവയത്രി അനിലാ ബാലന്റെ കവിതാസമാഹാരം 'കുറുനാമ്പുകൾ' ചർച്ച ചെയ്തു. കവി ജഗൽമോഹൻ പരവൂർ പുസ്തകം അവതരിപ്പിച്ചു. മലയാളവേദി ചെയർമാൻ ഓരനെല്ലൂർ ബാബു അദ്ധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് രാമചന്ദ്രൻ കരവാരം,കവയത്രി ഷീനാരാജീവ്,ശ്രീകണ്ഠൻ കല്ലമ്പലം എന്നിവർ പുസ്തകാസ്വാദനം നടത്തി.എം.എസ്.ജലീൽ, വിജയൻ ചന്ദനമാല,ഓയൂർ രാമചന്ദ്രൻ,മുത്താന സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.