വേലി തന്നെ വിളവ് തിന്നാൽ

Sunday 12 April 2026 12:57 AM IST

അഴിമതി അവസാനിപ്പിക്കാൻ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നും, അഴിമതി നടത്തിയവരെ ജയിലിലടയ്ക്കുമെന്നുമൊക്കെ ഭരണാധികാരികൾ എപ്പോഴും വീരവാദം മുഴക്കാറുണ്ട്. എന്നാൽ പ്രവൃത്തിയിലേക്കു വരുമ്പോൾ ഇഷ്ടക്കാരെ സംരക്ഷിക്കാനും ശരിയായ അന്വേഷണത്തിനു തടസം സൃഷ്ടിക്കാനും ശ്രമിക്കുന്നതായാണ് പൊതുവെ കണ്ടുവരുന്നത് .അതിന് ഏറ്റവും ഒടുവിലത്തെ തെളിവാണ് ക​ശു​അ​ണ്ടി​ ​ഇ​റ​ക്കു​മ​തി​ ​അ​ഴി​മ​തി​ക്കേ​സി​ൽ​ ​സി.​ബി.​ഐ​ ​സ​മ​ർ​പ്പി​ച്ച​ ​വി​ചാ​ര​ണാ​നു​മ​തി​ ​അ​പേ​ക്ഷ​ ​നി​ഷേ​ധി​ച്ച​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് ​ഹൈ​ക്കോ​ട​തി​ ​റ​ദ്ദാ​ക്കിയ സംഭവം. ​കോ​ട​തി​നി​ർ​ദ്ദേ​ശം​ ​മ​റി​ക​ട​ന്ന് ​അ​പേ​ക്ഷ​ ത​ള്ളി​യ​ ​ന​ട​പ​ടി​ ​പ്ര​ഥ​മ​ദൃ​ഷ്ട്യാ​ ​കോ​ട​തി​അ​ല​ക്ഷ്യ​മെ​ന്ന് ​ജ​സ്റ്റി​സ് ​എ.​ബ​ദ​റു​ദ്ദീ​ൻ​ ​വ്യ​ക്ത​മാ​ക്കുകയായിരുന്നു. ​വ്യ​വ​സാ​യ​വ​കു​പ്പ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ.​പി.​എം.​ മു​ഹ​മ്മ​ദ് ​ഹ​നീ​ഷ് ​മേ​യ് 18​ന് ​രാ​വി​ലെ​ ​നേ​രി​ട്ട് ​ഹാ​ജ​രാ​ക​ണ​മെ​ന്നും​ ​ഉ​ത്ത​ര​വിൽ പറയുന്നു.

ക​ശു​അ​ണ്ടി​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മു​ൻ​ ​ചെ​യ​ർ​മാ​നും​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വു​മാ​യ​ ​ആ​ർ.​ ച​ന്ദ്ര​ശേ​ഖ​ര​ൻ,​ ​

മു​ൻ​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​കെ.​എ.​ ര​തീ​ഷ് ​എ​ന്നി​വ​രെ​ ​വി​ചാ​ര​ണ ​ചെ​യ്യാ​നാ​ണ് രാജ്യത്തെ പ്രധാന കുറ്റാന്വേഷണ ഏജൻസിയായ ​സി.​ബി.​ഐ​ ​അ​നു​മ​തി​ ​തേ​ടി​യ​ത്.​ ​പക്ഷെ മൂ​ന്നാം​വ​ട്ടം​ ​സ​മ​ർ​പ്പി​ച്ച​ ​അ​പേ​ക്ഷ​യും​ ​സ​ർ​ക്കാ​ർ​ ​ത​ള്ളു​ക​യാ​യി​രു​ന്നു. മേ​യ് 18​ന് ​മു​മ്പ് ​സി.​ബി.​ഐ​ ​അ​പേ​ക്ഷ​ ​പ​രി​ഗ​ണി​ച്ച് ​ഉ​ചി​ത​മാ​യ​ ​തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​കൊ​ല്ലം​ ​സ്വ​ദേ​ശി​ ​ക​ട​കം​പ​ള്ളി​ ​മ​നോ​ജ് ​സ​മ​ർ​പ്പി​ച്ച​ ​കോ​ട​തി​അ​ല​ക്ഷ്യ​ ​ഹ​ർ​ജി​യി​ലാ​ണ് ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വ്. ക​ശു​അ​ണ്ടി​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​ൻ​ 2006 -2015 കാലയളവിൽ അസംസ്കൃത കശുഅണ്ടി ഇറക്കുമതി ചെയ്തതിലാണ് 80 കോടി രൂപയുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും ആരോപിക്കപ്പെട്ടത്.

എന്നാൽ ​ക​ശു​അ​ണ്ടി​ ​ഇ​റ​ക്കു​മ​തി​യി​ലെ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ​ ​പി​ഴ​വു​ക​ളും​ ​ഭ​ര​ണ​പ​ര​മാ​യ​ ​വീ​ഴ്ച​ക​ളും​ ​മാ​ത്ര​മാ​ണെ​ന്നാ​യിരുന്നു വ്യവസായ വകുപ്പിന്റെ വിലയിരുത്തൽ ​.​ ​അ​ഴി​മ​തി​യോ​ ​പ​ദ​വി​ ദു​രു​പ​യോ​ഗ​മോ​ ​ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും​ ​വ്യ​ക്ത​മാ​ക്കി​യാ​ണ് ​ഓ​രോ ​ത​വ​ണ​യും​ ​അ​പേ​ക്ഷ​ ​ത​ള്ളി​യ​ത്.​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ട് ​ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും​ ​സ​ർ​ക്കാ​രി​ന്റെ​ ​മു​ൻ​നി​ല​പാ​ടി​നും​ ​കോ​ട​തി​യു​ടെ​ ​വി​ല​യി​രു​ത്ത​ലി​നും​ ​വി​രു​ദ്ധ​മാ​ണി​തെ​ന്നും​ ​സിം​ഗി​ൾ​ബെ​ഞ്ച് ​ചൂണ്ടിക്കാട്ടി.​ ​ച​ന്ദ്ര​ശേ​ഖ​ര​നേ​യും​ ​ര​തീ​ഷി​നേ​യും​ ​പ്രോ​സി​ക്യൂ​ട്ട് ​ചെ​യ്യാ​ൻ​ ​സ​ർ​ക്കാ​ർ​ ​വി​മു​ഖ​ത​ ​കാ​ട്ടു​ക​യാ​ണെ​ന്നും​ ​വി​മ​ർ​ശി​ച്ചു.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് 80​ ​കോ​ടി​യു​ടെ​ ​ക്ര​മ​ക്കേ​ട് ​ന​ട​ന്ന​ ​വ​ലി​യ​ ​കും​ഭ​കോ​ണ​മാ​ണി​ത്.​ ​പ്ര​തി​ക​ൾ​ ​കു​റ്റ​ക്കാ​രാ​ണെ​ന്ന​തി​നു​ള്ള​ ​തെ​ളി​വു​ക​ളു​ണ്ടാ​യി​ട്ടും​ ​ഇ​വ​രെ​ ​വി​ചാ​ര​ണ​യ്ക്ക് ​വി​ടാ​ൻ​ ​സ​ർ​ക്കാ​ർ​ ​മ​ടി​കാ​ട്ടു​കയാണെന്നും,​ ​ഇ​ത് ​കോ​ട​തി​ ​ഉ​ത്ത​ര​വി​ന്റെ​ ​ബോ​ധ​പൂ​ർ​വ​മാ​യ​ ​ലം​ഘ​ന​വും​ ​പൊ​തു​താ​ത്പ​ര്യ​ത്തി​ന് ​എ​തി​രാ​ണെ​ന്നും​ ​കോടതി നിരീക്ഷിച്ചിട്ടുണ്ട്..​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​അ​നു​മ​തി​ ​സ​ർ​ക്കാ​ർ​ ​ആ​ദ്യ​ത​വ​ണ​ ​നി​ര​സി​ച്ച​പ്പോ​ഴാ​ണ് ​വാദി ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്. ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വു​പ്ര​കാ​രം​ 2016​ലാ​ണ് ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​ഏ​റ്റെ​ടു​ത്ത​ത്.

പ്രഥമദൃഷ്ട്യാ തെളിവ് ഉണ്ടെന്ന് അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടും, കോടതി വിമർശിച്ചിട്ടും അടുപ്പക്കാരെ

സംരക്ഷിക്കുന്ന സർക്കാർ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. ഇതിൽ നിന്നെന്തെങ്കിലും പാഠം പഠിക്കാൻ സർക്കാർ തയ്യാറാവുമോ? കഴിഞ്ഞ പത്തുവർഷത്തിലധികമായി കുറ്റാരോപിതരെ സംരക്ഷിക്കാനുള്ള അടവുകളാണ് സർക്കാർ നടത്തിയതെന്ന് ആർക്കാണ് മനസിലാകാത്തത്?.