യുവ പ്രതിഭാപുരസ്‌കാര ജേതാവ് രാഹുൽ ബാബുവിനെ ആദരിച്ചു

Sunday 12 April 2026 8:34 PM IST

വൈക്കം: ക്ഷേത്രകലയായ വിൽപ്പാട്ടിൽ കേരള ഫോക് ലോർ അക്കാദമിയുടെ യുവപ്രതിഭാ പുരസ്‌കാരം നേടിയ വൈക്കം രാഹുൽ ബാബുവിനെ മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രഭാരവാഹികളുടെ നേത്രത്വത്തിൽ ആദരിച്ചു. കേരള വണിക വൈശ്യ സംഘം 27-ാം നമ്പർ വൈക്കം ശാഖയിലെ മുത്താരമ്മൻ വിൽപ്പാട്ട് സംഘത്തിലെ അംഗമാണ് രാഹുൽ ബാബു.മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളിൽ പ്രധാനപ്പെട്ട ഇനമാണ് വിൽപ്പാട്ട്. ക്ഷേത്രത്തിലെ എല്ലാ ഉത്സവ ചടങ്ങുകൾക്കും വിൽപ്പാട്ട് നടത്തുനത്ത് മുത്താരമ്മൻ വിൽപ്പാട്ട് സംഘമാണ്.രാഹുൽ ബാബുവിന്റെ വിൽപ്പാട്ടിലെ പ്രാവിണ്യത്തെ ക്ഷേത്രഭാരവാഹികൾ അഭിനന്ദിച്ചു.ഊരാഴ്മ ഇല്ലകാരായ ഇണ്ടംതുരുത്തിമന വി.നീലകണ്ഠൻ നമ്പൂതിരി ക്ഷേത്രത്തിന്റെ ഉപഹാരം സമ്മാനിച്ചു. ഊരാഴ്മ ഇല്ലകാരായ മുരിഞ്ഞൂർ ഇല്ലത്ത് വിഷ്ണു നമ്പൂതിരി, ഇണ്ടംതുരുത്തി വി.മുരളീധരൻ നമ്പൂതിരി, ആനത്താനത്തില്ലത്ത് എ.ജി.വാസുദേവൻ നമ്പൂതിരി, ക്ഷേത്രമുഖ്യ കാര്യധർശി ഇണ്ടംതുരുത്തി വി.ഹരിഹരൻ നമ്പൂതിരി, മാനേജർ ഗോപാല ക്യഷ്ണൻ, വൈക്കം സാഗർ എന്നിവരും ക്ഷേത്രഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.