ഏകോപനസമിതി വിതുര യൂണിറ്റ്
Sunday 12 April 2026 1:11 AM IST
വിതുര:വ്യാപാരിവ്യവസായിഏകോപനസമിതി വിതുര യൂണിറ്റ് ദ്വൈവാർഷിക സമ്മേളനവും തിരഞ്ഞെടുപ്പും 13ന് രാവിലെ 10ന് ചേന്നൻപാറ കോസലം മംഗളവേദിയിൽ നടക്കും.ഏകോപനസമിതി ജില്ലാപ്രസിഡന്റ് ധനീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.വിതുര യൂണിറ്റ് പ്രസിഡന്റ് എം.എസ്.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാജനറൽസെക്രട്ടറി ജോഷിബസു മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനസെക്രട്ടറി വൈ.വിജയൻ പ്രതിഭകളെ ആദരിക്കും.യൂണിറ്റ് വൈസ് പ്രസിഡന്റ് ജയകുമാർ സ്വാഗവും യൂണിറ്റ് ജനറൽസെക്രട്ടറി എസ്.ഷാജി റിപ്പോർട്ടും യൂണിറ്റ് ട്രഷറർ എസ്.ഷാജി നന്ദിയും പറയും.