പൊതുയോഗവും  തിരഞ്ഞെടുപ്പും

Saturday 11 April 2026 9:17 PM IST

പാമ്പാടി: പാമ്പാടി സീനിയർ സിറ്റിസൺസ് ഫോറം വാർഷിക പൊതുയോഗം നടന്നു. സീനിയർ സിറ്റിസൺസ് അസോസിയേഷൻസ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് കെ.എൻ സോമദാസൻ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എസ് അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. 80 വയസ് പിന്നിട്ട എം.രാമകൃഷ്ണപിള്ളയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഭാരവാഹികളായി എസ്.സുകുമാരൻ നായർ (പ്രസിഡന്റ്), ടി.കെ വർഗീസ് (സെക്രട്ടറി), പി.ആർ രാധാകൃഷ്ണൻ നായർ (ട്രഷറർ), ഒ.പി രാജു (ജോയിന്റ് സെക്രട്ടറി), വൈസ് പ്രസിഡന്റുമാരായി കെ.ആർ.ജി നായർ, ഡോ.ശ്രീകുമാർ ഡി.മേനോൻ എന്നിവരെയും തിരഞ്ഞെടുത്തു.