ഹൈറേഞ്ച് ഭദ്രാസനം ജനറൽ കൺവെൻഷൻ 

Saturday 11 April 2026 9:53 PM IST

രാജാക്കാട്:ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ഹൈറേഞ്ച് ഭദ്രാസനത്തിന്റെ 35 ാമത് ജനറൽ കൺവെൻഷനും നവ ബിഷപ്പിന് സ്വീകരണവും വിരമിക്കുന്ന ബിഷപ്പിന്റെ യാത്രയയപ്പും 14 നും,15 നും രാജാക്കാട് ക്രിസ്തജ്യോതി പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികളായ ബിഷപ് റവ.ഡോ.ജോൺ കുര്യാക്കോസ് തെക്കേടത്ത്, വൈദിക സെക്രട്ടറി റവ.ജോമോൻ പുളിക്കൽ, ജനറൽ കൺവീനർ റവ.ഷാജി പോൾ,പബ്ലിസിറ്റി കൺവീനർ പി.ഐ അനിൽ എന്നിവർ അറിയിച്ചു.

14 ന് വൈകിട്ട് 7.15ന് ഭദ്രാസന ബിഷപ്പ് റൈറ്റ് റവ.ഡോ. ജോൺ വി.കുര്യാക്കോസ് തെക്കേടത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.