കുടുoബശ്രീ സി.ഡി.എസ് വിഷുചന്ത ആരംഭിച്ചു
Saturday 11 April 2026 9:56 PM IST
പാണത്തൂർ:പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി.എസ് പാണത്തൂർ ടൗണിൽ ആരംഭിച്ച വിഷുചന്ത പഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു.സി ഡി.എസ് ചെയർപേഴ്സൺ കെ.വിദ്യ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ.ജയിംസ്, വാർഡ് മെമ്പർമാരായ എം.ഷിബു,കെ.കെ.വേണുഗോപാൽ, പ്രസീത റാണി,റീന തോമസ്, കെ.ആർ.രാധിക ,പി.എസ്.ഭവ്യ എന്നിവർ സംസാരിച്ചു. കുടുംബശ്രീ സി ഡി.എസിലെ സംരംഭകരുടെ ഉൽപ്പന്നങ്ങളും ജെ.എൽ.ജി ഗ്രൂപ്പുകളുടെ പച്ചക്കറികളും ചന്തയിൽ വില്പനയ്ക്കായി എത്തിച്ചിട്ടുണ്ട് . സി ഡി.എസ് വൈസ് ചെയർപേഴ്സൺ പുഷ്പലത സ്വാഗതവും പ്രസീത നന്ദിയും പറഞ്ഞു.