ഭാഗവത സപ്താഹ യജ്ഞം
Saturday 11 April 2026 10:13 PM IST
അമ്പലപ്പുഴ: കരുമാടി പുലിക്കൂട്ടിൽ ദേവസ്ഥാനത്ത് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. കലശപൂജ, പ്രതിഷ്ഠാവാർഷികം, സർപ്പപൂജ, സർപ്പ ബലി എന്നിവയും നടക്കും. വിജയമ്മ പുലിക്കുട്ടിൽ ഭദ്രദീപ പ്രകാശനംനിർവഹിച്ചു. തന്ത്രി പുതുമന പി. ഇ .മധു സൂദനൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് കലശ പൂജയും പ്രതിഷ്ഠാ വാർഷികവും നടക്കുന്നത്. കാഞ്ഞൂർ സജു ശ്രീധറിനെ പുലിക്കൂട്ടിൽ ശ്രീകുമാർ പൂർണ കുംഭം നൽകി സ്വീകരിച്ചു. ബുധനാഴ്ച രാവിലെ 11ന് രുഗ്മിണീ സ്വയംവരം, വൈകിട്ട് 5ന് സർവൈശ്വര്യ പൂജ, 17 ന്ഉച്ചക്ക് 12ന് അവഭൃത സ്നാനം.