ത്രോബോൾ ഓപ്പൺ സെലക്ഷൻ ട്രയൽസ്

Saturday 11 April 2026 10:14 PM IST

ആലപ്പുഴ :​ ദേശീയ സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിലും ഫെഡറേഷൻ കപ്പ് സീനിയർ ത്രോബോൾ ദേശീയ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുന്നതിനുള്ള സംസ്ഥാന ആൺ / പെൺ ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്പൺ സെലക്ഷൻ ട്രയൽസ് 13ന് ഫോർട്ട് കൊച്ചിയിൽ പട്ടാളം ഗ്രൗണ്ടിൽ നടക്കും. ഇതിന് മുന്നോടിയായി ആലപ്പുഴ ജില്ലാ സെലക്ഷൻ ട്രയൽസ് ഇന്ന് 10 മണിക്ക് മഹാത്മ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. 2012 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ച, നിലവിൽ കേരള ത്രോബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പങ്കെടുക്കാം.