'പി.സി. ജോർജ് മാപ്പ് പറയണം"

Sunday 12 April 2026 12:00 AM IST

കട്ടപ്പന: കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനെതിരായ പി.സി. ജോർജിന്റെ പ്രസ്താവന തികച്ചും പ്രതിഷേധാർഹമാണെന്നും ബി.ജെ.പിയുടെ നിലപാടും ഇതുതന്നെയാണോയെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപാറ ആവശ്യപ്പെട്ടു. സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി നിലപാടുകൾ മാറ്റുന്ന പി.സി. ജോർജ്, വരും ദിവസങ്ങളിൽ ബി.ജെ.പിയെയും തള്ളിപ്പറയുമെന്ന കാര്യത്തിൽ സംശയമില്ല. തിരഞ്ഞെടുപ്പിന് വോട്ട് പിടിക്കാനായി സമുദായ നേതാക്കന്മാരുടെ അടുത്ത് എത്തുകയും അതിനുശേഷം അവരെ തള്ളിപ്പറയുകയും ഏറ്റവും മോശം വാക്കുകളിലൂടെ അധിക്ഷേപിക്കുകയും ചെയ്യുന്ന ശൈലി പി.സി. ജോർജ് പണ്ടു മുതൽ തുടരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.