ചെസ് മത്സരം 25ന്
Saturday 11 April 2026 10:21 PM IST
ഹരിപ്പാട് : പിലാപ്പുഴ ശ്രേയസ്സ് റസിഡന്റ്സ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ ചെസ്സ് മത്സരം 25ന് പകൽ 9 മുതൽ ആരൂർ എൽ.പി.എസിൽ നടക്കും.
വി.എസ്. പദ്മകുമാർ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ജി. മുരുകൻ അദ്ധ്യക്ഷനാകും.
കൗൺസിലർമാരായ രാജേഷ് കൊച്ചുഊഞ്ഞാമഠം, ലതാ കണ്ണന്താനം, ഹെഡ്മിസ്ട്രസ് സീമ എന്നിവർ സംസാരിക്കും. സെക്രട്ടറി പ്രവീൺകുമാർ സ്വാഗതവും എ.വി.ജയ നന്ദിയും പറയും. പങ്കെടുക്കുന്നവർ 24ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 7054104141,7025749833.