കെ.കെ.നൗഷാദ് അനുസ്മരണം

Saturday 11 April 2026 10:24 PM IST

മുഹമ്മ: കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.നൗഷാദിന്റെ വേർപാടിൽ

മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അനുശോചിച്ചു. അക്കാദമിയുടെയും മണ്ണഞ്ചേരി തമ്പുരാൻസിന്റെയും ഉമ്മൻ‌ചാണ്ടി ചാരിറ്റി കെയറിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം അക്കാഡമി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ തലശ്ശേരി. കെ.റഫീഖ് ഉദ്ഘാടനം ചെയ്തു.

തമ്പുരാൻസ്‌ ചെയർമാൻ പി.സി. സജിത് കുമാർ അധ്യക്ഷത വഹിച്ചു.

ഉമ്മൻ‌ചാണ്ടി ചാരിറ്റി കെയർ പ്രസിഡന്റ്‌ സി.സി. നിസാർ ആമുഖ പ്രഭാഷണം നടത്തി.