അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു
Saturday 11 April 2026 10:52 PM IST
കൊട്ടിയം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ഉമയനല്ലൂർ നടുവിലക്കര സ്വദേശി വിജയകുമാറാണ് (69) മരിച്ചത്. കഴിഞ്ഞ മാർച്ച് 7ന് രാത്രി 10 ഓടെ പട്ടരുമുക്കിൽ റോഡ് മുറിച്ചുകടക്കവെ കൊല്ലം ഭാഗത്തേക്ക് വരികയായിരുന്ന അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ് ഇടിച്ചായിരുന്നു അപകടം. ഉടൻ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സഞ്ചയനം 13ന് രാവിലെ 7ന്. ഭാര്യ: ഉഷ. മകൾ: അമ്മു. മരുമകൻ: ഗോകുൽ.