കുന്നത്തുപറമ്പിൽ കുടുംബ സംഗമം ഇന്ന്

Sunday 12 April 2026 12:55 AM IST

മാന്നാനം : കുന്നത്തുപറമ്പിൽ കുടുംബയോഗത്തിന്റെ കുടുംബ സംഗമം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് മാന്നാനം കുഴിക്കാട്ടിൽ ഗീതയുടെ വസതിയിൽ നടക്കും. കുടുംബയോഗം പ്രസിഡന്റ് പി.ജി. സലിംകുമാർ അദ്ധ്യക്ഷത വഹിക്കും. വിനോദ ബാബു, സുനിൽകുമാർ നാലാങ്കൽ , സുനിൽകുമാർ തെക്കില്ലത്ത്, ഗിരീഷ് മാധവൻ കുന്നേൽ,ബൈജു മഴുവഞ്ചേരിൽ , മോഹൻദാസ് കളപ്പുര, സുരേഷ് തയ്യിൽ തുടങ്ങിയവർ സംസാരിക്കുമെന്ന് കുടുംബയോഗം സെക്രട്ടറി പി.ജി. രാജൻ അറിയിച്ചു.