അഖില കേരള വോളി ബാൾ ടൂർണ്ണമെന്റ്:സംഘാടക സമിതി രൂപീകരണം ഇന്ന്
Sunday 12 April 2026 12:57 AM IST
കുമരകം: ശ്രീനാരായണ സ്പോട്സ് ക്ളബിന്റെ ആഭിമുഖ്യത്തിൽ അഖില കേരള വോളി ബാൾ ടൂർണ്ണമെന്റ് മേയ് 8, 9, 10 തീയതികളിൽ നടക്കും. ഇതിനോടനുബന്ധിച്ച് കുമരകം സംഘാടക സമിതി രൂപീകരണം ഇന്ന് ഉച്ചക്കഴിഞ്ഞ് കുമരകം എസ്.എൻ.എസ്.സി ഹാളിൽ നടക്കും. എസ്.എൻ.എസ്.സി പ്രസിഡന്റ് എം.എൻ ഗോപാലൻ തന്ത്രി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി ഡി.മധു, വൈസ് പ്രസിഡന്റ് കെ.വി അനിൽകുമാർ, ട്രഷറർ മഹേഷ് ബാബു, ജോയിന്റ് സെക്രട്ടറി ജിസൺ എന്നിവർ അറിയിച്ചു.