ഇറാൻ- യു.എസ് ചർച്ചയ്ക്ക് തുടക്കം; ഒപ്പം ഭീഷണിയും

Sunday 12 April 2026 12:09 AM IST

ഇസ്ലാമാബാദ്:പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള സുപ്രധാന ചർച്ചയ്ക്ക് പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ തുടക്കം. ചർച്ച പരാജയപ്പെട്ടാൽ ഇറാനുമായുള്ള യുദ്ധം പുനഃരാരംഭിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. എന്തും നേരിടാൻ സജ്ജമെന്ന് ഇറാനും പ്രഖ്യാപിച്ചു.

വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജറേഡ് കുഷ്നർ എന്നിവർ യു.എസ് സംഘത്തെ നയിക്കുന്നു. ഇറാനുവേണ്ടി പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും അടങ്ങുന്ന സംഘവും പങ്കെടുക്കുന്നു. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി അസീം മുനീർ എന്നിവരാണ് മദ്ധ്യസ്ഥത വഹിക്കുന്നത്. ഇറാനും യു.എസും ബുധനാഴ്ച 14 ദിവസത്തെ വെടിനിറുത്തലിന് ധാരണയിലെത്തിയിരുന്നു.