രജനിയുടെ ജയിലർ 2 പവൻ കല്യാണും

Sunday 12 April 2026 6:11 AM IST

രജനികാന്ത് നായകനായി നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ 2വിൽ തെലുങ്ക് നടൻ പവൻ കല്യാൺ. അതിഥി വേഷത്തിൽ ആണ് പവൻ കല്യാൺ എത്തുന്നത്. പവൻ കല്യാണിന്റെ രംഗങ്ങൾ ചിത്രീകരിച്ചു. ബോളിവുഡ് താരം ഷാരൂഖ് ഖാന് നിശ്ചയിച്ച വേഷത്തിൽ ആണ് പവൻ കല്യാൺ എത്തുന്നതെന്നാണ് റിപ്പോർട്ട്. നേരത്തേ ഷാരൂഖ് ഖാന് പകരം ആ കഥാപാത്രം തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണയ്ക്ക് നൽകാനായിരുന്നു തീരുമാനം. നന്ദമുരി ബാലകൃഷ്ണ ജയിലർ 2വിൽ അഭിനയിക്കുന്നുവെന്നാണ് വിവരം. ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി കൂടിയായ പവൻ കല്യാൺ ഇതാദ്യമായാണ് തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. പോയ വർഷം റിലീസ് ചെയ്ത പവൻ കല്യാൺ ചിത്രം ഒജി ബ്ളോക് ബസ്റ്ററായിരുന്നു. ഉസ്താദ് ഭഗത്‌സിംഗ് ആണ് പവൻകല്യാൺ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. അതേസമയം ജയിലർ 2വിൽ മോഹൻലാലിന്റെ രംഗങ്ങൾ പൂർത്തിയായി.

ഹൈദരാബാദിലായിരുന്നു ചിത്രീകരണം. കന്നഡ സൂപ്പർ താരം ശിവ് രാജ്കുമാറാണ് മറ്റൊരു പ്രധാന വേഷമവതരിപ്പിക്കുന്നത്. ബോ​ളി​വു​ഡ് ​താ​രം​ ​മി​ഥു​ൻ​ ​ച​ക്ര​വ​ർ​ത്തി​യാ​ണ് ​പ്ര​തി​നാ​യ​ക​ൻ.​ ​ബോ​ളി​വു​ഡ് ​താ​രം​ ​വി​ദ്യാ​ബാ​ല​ൻ​ ​സു​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു​ണ്ട്.​ ​ ജ​യി​ല​റി​ൽ​ ​ഡാ​ൻ​സ് ​ന​മ്പ​രു​മാ​യി​ ​എ​ത്തി​യ​ ​ത​മ​ന്ന​ ​ഭാ​ട്ടി​യ​ ​ഇ​ത്ത​വ​ണ​യും​ ​ നൃ​ത്തം​ ​ആ​ടു​ന്നു​ണ്ട്.​ ​എ​സ്.​ജെ.​ ​സൂ​ര്യ,​ ​യോ​ഗി​ബാ​ബു,​ ​സു​നി​ൽ, ര​മ്യ​കൃ​ഷ്ണ​ൻ,​ ​മേ​ഘ്‌​ന​രാ​ജ്,​ ​മി​ർ​ണ​ ​മേ​നോ​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​മ​ക്ക​ൾ​ ​സെ​ൽ​വ​ൻ​ ​വി​ജ​യ് ​സേ​തു​പ​തി​യും​ ​ജ​യി​ല​ർ​ 2​വി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ​

മ​ല​യാ​ള​ ​താ​ര​ങ്ങ​ളു​ടെ​ ​നീ​ണ്ട​നി​ര​ ​ത​ന്നെ​യു​ണ്ട്.​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട്,​ വിനായകൻ, ​കോ​ട്ട​യം​ ​ന​സീ​ർ,​ ​സു​നി​ൽ​ ​സു​ഖ​ദ,​ ​അ​ന്ന​ ​രേ​ഷ്മ​ ​രാ​ജ​ൻ,​ ​ഷം​ന​ ​കാ​സിം,​ ​രാ​ജേ​ഷ് ​മാ​ധ​വ​ൻ,​ ​വി​നീ​ത് ​ത​ട്ടി​ൽ​ ​തു​ട​ങ്ങി​യ​വരും അണിനിരക്കുന്നുണ്ട്. സ​ൺ​ ​പി​ക്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ക​ലാ​നി​ധി​ ​മാ​ര​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.