'മാന്യമല്ലാതൊന്നും പ്രതീക്ഷിക്കരുത്', ആരാധകരോട് അന്ന രാജൻ

Sunday 12 April 2026 6:15 AM IST

ഇൻസ്റ്റഗ്രാം പേജിലെ സബ്സ്ക്രിപ്ഷൻ വഴി മാന്യമല്ലാത്തതൊന്നും പ്രതീക്ഷിക്കരുതെന്ന് ആരാധകരോട് നടി അന്ന രേഷ്‌മരാജൻ. പ്രൊഫഷണലുകളായ കണ്ടന്റുകൾ മാത്രമേ ഇവിടെ ലഭിക്കൂ. ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വഴി നടിമാരോട് മോശം ആവശ്യങ്ങൾ ഉന്നയിക്കുന്നുവെന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നതിനിടെയാണ് നടിയുടെ പ്രതികരണം.

''പ്രിയപ്പെട്ടവരേ രണ്ടുവർഷം മുമ്പാണ് എന്റെ സബ്‌സ്ക്രിപ്‌ഷൻ ആരംഭിച്ചത്. നിങ്ങളുമായി ബന്ധപ്പെടാൻ ഏറ്റവും മികച്ച ഇടമായിരുന്നു ഇത്. എന്റെ റീലുകളും ചിത്രങ്ങളും ആദ്യം തന്നെ കാണാനും നിങ്ങളുടെ അഭിപ്രായങ്ങളും ആഗ്രഹങ്ങളും ഞാനുമായി പങ്കുവയ്ക്കാനും കൂടുതൽ അടുക്കാനും ഇവിടെ സാധിക്കും." മാന്യമല്ലാത്തതൊന്നും ഇവിടെ പ്രതീക്ഷിക്കരുത്. അന്നയുടെ വാക്കുകൾ. നേരത്തേ തമിഴ്‌ നടി അഭിരാമി വെങ്കിടാചലവും സമാനമായി നിലപാട് വ്യക്തമാക്കിയിരുന്നു. സബ് സ്ക്രിപ്ഷൻ എടുത്തുവെന്നുകരുതി താൻ തുണിയുരിഞ്ഞു നിൽക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുവെങ്കിൽ അപ്പോൾ തന്നെ അൺസബ്സ്ക്രൈബ് ചെയ്തു പോകാമെന്നായിരുന്നു അഭിരാമി വ്യക്തമാക്കിയത്.