കൊടുങ്കാറ്റ് രൂപപ്പെടുന്നു, കാട്ടാളൻ പുതിയ പോസ്റ്റർ
ആന്റണി വർഗീസ് നായകനായി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ആക്‌ഷൻ ചിത്രം കാട്ടാളൻ പുതിയ പോസ്‌റ്റർ പുറത്ത്. ആനക്കൊമ്പുകൾക്കും ആയുധക്കൂമ്പാരങ്ങൾക്കും നടുവിൽ ചിത്രത്തിലെ താരങ്ങളെ അണിനിരത്തിയാണ് പുതിയ പോസ്റ്റർ.അടുത്തമാസം ചിത്രം ലോകവ്യാപകമായി തിയേറ്ററിൽ എത്തും.
വേട്ട, ഇതുവരെ അതിന്റെ ഉച്ചസ്ഥായിൽ എത്തിയിട്ടില്ല. കൊടുങ്കാറ്റ് രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന ടാഗ്‌ലൈനിൽ പുറത്തിറങ്ങിയ റിലീസ് അപ്‌ഡേറ്റ് സോഷ്യൽ മീഡിയയിൽ തരംഗമായി. ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രത്തിൽ ദുഷാര വിജയൻ, സുനിൽ, കബീർ ദുഹാൻ സിംഗ് എന്നിവരും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജഗദീഷ്, സിദ്ധിഖ്, ആൻസൻ പോൾ , രാജ് തിരൺദാസു, ഷോൺ ജോയ് , റാപ്പർ ബേബി ജീൻ ഹനാൻ ഷാ, കിൽ താരം പാർത്ഥ് തിവാരി, ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ തുടങ്ങി നീണ്ട താരനിരയുണ്ട്. രചന ഉണ്ണി ആർ, ഛായാഗ്രഹണം ചന്ദ്രു സെൽവ രാജ് , രണദിവെ, ഓഡിയോഗ്രഫി: എം.ആർ.രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പി.ആർ.ഒ: ആതിര ദിൽജിത്ത്.