വിഷു, ഈസ്റ്റർ, റംസാൻ ആഘോഷം
Sunday 12 April 2026 12:00 AM IST
ഗുരുവായൂർ: സുകൃതം തിരുവെങ്കിടത്തിന്റെ ആഭിമുഖ്യത്തിൽ വിഷു, ഈസ്റ്റർ, റംസാൻ ആഘോഷം സംഘടിപ്പിച്ചു. നൂറോളം അമ്മമാർക്ക് പെൻഷൻ, പലവ്യജ്ഞനകിറ്റ്, വിഷുക്കൈനീട്ടം എന്നിവ നൽകി. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ ഉദ്ഘാടനം ചെയ്തു. സുകൃതം പ്രസിഡന്റ് സി.ഡി. ജോൺസൻ അദ്ധ്യക്ഷനായി. നഗരസഭാ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ടി.ഹംസ മുഖ്യാതിഥിയായി. റിയ റൈനസ്, മേഴ്‌സി ജോയ് , ജി.കെ.പ്രകാശൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. എൻ. രാജൻ, ബാലൻ വാറണാട്ട്, പി.ഐ. സൈമൺ, എ.വി. ജെൻസൺ, രാധാകൃഷ്ണൻ കരുമത്തിൽ, ലോറൻസ് നീലങ്കാവിൽ എന്നിവർ സംസാരിച്ചു.