അഷ്ടബന്ധ കലശം: നോട്ടീസ് പ്രകാശനം
Sunday 12 April 2026 12:00 AM IST
മാള : കുഴൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ജൂലൈ 10 മുതൽ 15 വരെ നടക്കുന്ന അഷ്ടബന്ധ കലശത്തോടനുബന്ധിച്ച് നോട്ടീസ് പ്രകാശനം ചെയ്തു. ആദ്യ പ്രതി പ്രൊഫ. ആർ. എസ്. പുതുവാൾ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പ്രൊഫ.ഉണ്ണിക്കൃഷ്ണ മേനോന് നൽകി. സെക്രട്ടറി ആശ മധു, ജോയിന്റ് സെക്രട്ടറി അജിത്ത് മുരളി, ജനറൽ കൺവീനർ വിജേഷ് മാരാർ, മുൻ സമിതി അംഗം പ്രഹ്ലാദൻ, രവി കളത്തിൽ, വിദ്യാധരൻ, രാകേഷ്, ശ്യാം മോഹൻ,വനിതാ സമിതി അംഗങ്ങളായ ഉഷ അനിൽ,ബിന്ദു വാര്യർ, വിജയലക്ഷ്മി, ശാന്തി എന്നിവർ പങ്കെടുത്തു.