തെരുവ് നായകൾക്ക് പ്രതിരോധ വാക്‌സിൻ നൽകി
Sunday 12 April 2026 12:00 AM IST
പാവറട്ടി : പാവറട്ടി പഞ്ചായത്തിൽ ഒരു തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ആ പ്രദേശത്തെ തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ വാക്‌സിനേഷൻ നൽകി. ചത്ത നായയുടെ ജഡം പോസ്റ്റ്‌മോർട്ടം ചെയ്തതോടെയാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റവർ ചികിത്സയിലാണ്. അഞ്ചാം വാർഡ്, പതിമൂന്നാം വാർഡ് എന്നിവിടങ്ങളിലാണ് വാക്‌സിനേഷൻ നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജോ, വൈസ് പ്രസിഡന്റ് റംസിയ മുജീബ്, വി.ജെ.വർഗീസ്, ഉമ്മർ സലീം, സുഹറാബി ഹമീദ്, ധന്യ സിബിൽ, വെറ്ററിനറി സർജൻ ഡോ. വിനോദ് കുമാർ തുടങ്ങിയവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.