പ്രസംഗ പരിശീലന  ക്യാമ്പ്

Sunday 12 April 2026 12:49 AM IST
പ്രസംഗ പരിശീലന ക്യാമ്പ്

സുൽത്താൻ ബത്തേരി: വിദ്യാർത്ഥികളിലെ പ്രസംഗകലയും നേതൃപാടവവും വളർത്തിയെടുക്കുന്നതിനായി സുൽത്താൻ ബത്തേരി വൈ.എം.സി.എ യുടെ ആഭിമുഖ്യത്തിൽ 16 ന് സ്മിയാസ് കോളേജിൽ രാവിലെ 10 മണിക്ക് ഏകദിന പ്രസംഗ പരിശീലന ക്ലാസ് നടക്കും. സദസിനെ അഭിമുഖികരിക്കാനുള്ള ഭയം മാറ്റുക, പ്രസംഗം തയ്യാറാക്കുക, ശബ്ദ നിയന്ത്രണം, ബോഡി ലാംഗ്വേജ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്. ക്യാമ്പിൽ പങ്കെടുക്കുവാൻ താത്പ്പര്യമുള്ളവർക്ക് മുൻകൂട്ടി പേരുകൾ ബുക്ക് ചെയ്യാവുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമാണ് അവസരം. വിവിരങ്ങൾക്ക് ബന്ധപ്പെടുക- 9447229444.