പുസ്തകം പ്രകാശനം ചെയ്തു

Sunday 12 April 2026 12:50 AM IST
ജെയിംസ് വർഗ്ഗീസ് രചിച്ച 'ഓർമ്മകൾ പൂക്കുന്നിടങ്ങൾ' എന്ന പുസ്തകം എൻ.പ്രഭാവർമ്മ പ്രകാശനം ചെയ്യുന്നു

മാനന്തവാടി: പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ജെയിംസ് വർഗ്ഗീസ് രചിച്ച 'ഓർമ്മകൾ പൂക്കുന്നിടങ്ങൾ' പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരനും പ്രഭാഷകനുമായ ഐസക്ക് ഈപ്പൻ പ്രകാശന കർമ്മം ഉദ്ഘാടനം ചെയ്തു. കവിയും പ്രഭാഷകനും മാദ്ധ്യമപ്രവർത്തകനുമായ എൻ.പ്രഭാവർമ്മ പുസ്തകം പ്രകാശനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ സുധീർ പുസ്തകം ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. സുരേഷ് ബാബു പുസ്തകം പരിചയപ്പെടുത്തി പഴശ്ശി ഗ്രന്ഥാലയം പ്രസിഡന്റ് നീതു വിൻസെന്റ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.