തൃപ്രയാർ ക്ഷേത്ര പുഴക്കരയിലെ ദീപസ്തംഭവും അലങ്കാരഗോപുരവും വികൃതമാക്കിയ നിലയിൽ

Sunday 12 April 2026 12:12 AM IST
അലങ്കാരഗോപൂരത്തിൽ ചെളിവാരി തേച്ച നിലയിൽ

  • അന്വേഷണവുമായി പൊലീസ്, പ്രതിഷേധവുമായി ഭക്തജനക്കൂട്ടായ്മ

തൃശൂർ : തൃപ്രയാർ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പുഴക്കരയിലെ ദീപസ്തംഭവും ആറാട്ടുപുഴ പൂരം പുറപ്പാടിനോടനുബന്ധിച്ച് നിർമ്മിച്ച അലങ്കാരഗോപുരവും ചെളി വാരിതേച്ച് അലങ്കോലമാക്കി. പരാതിയെ തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്തിക്കാട് പൊലീസ് അന്വേഷണമാരംഭിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഇ.സന്തോഷ്‌കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സലീഷ് എൻ.ശങ്കരൻ എന്നിവരും സ്ഥലത്തെത്തി. അമ്പലക്കടവിനോട് ചേർന്ന് ദേവസ്വം ഭൂമിയിലെ ദീപസ്തംഭത്തിന്റെ മുകളിലാണ് ചെളി വാരി നിറച്ചത്. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ കിഴക്കെകരയിൽ ആറാട്ടുപുഴ പൂരത്തിനോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന താത്കാലിക കവാടത്തിലാണ് ചിത്രങ്ങളുള്ളത്.

വിഷയത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ പ്രതിഷധിച്ചു. വിശദമായി അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് തൃപയാർ ദേവസ്വം മാനേജർ അന്തിക്കാട് പൊലീസിൽ പരാതി നൽകി. തൃപ്രയാർ കിഴക്കേനട പൂരാഘോഷ കമ്മിറ്റി ഇത്തവണത്തെ പൂരം പുറപ്പാട് ചടങ്ങുകളുടെ ഭാഗമായി സ്ഥാപിച്ചതാണ് അലങ്കാര ഗോപുരം.

നാമജപ ഘോഷയാത്ര

സാമൂഹികദ്രോഹികളുടെ വിളയാട്ടത്തിൽ പ്രതിഷേധിച്ച് ഭക്തജന കൂട്ടായ്മയുടെ നേതൃത്വത്തിൽ കിഴക്കേനടയിൽ പ്രതിഷേധ നാമജപ ഘോഷയാത്ര നടത്തി. കിഴക്കേ നടയിൽ നിന്നാരംഭിച്ച പ്രകടനം തൃപ്രയാർ സെന്ററിലെത്തിയ ശേഷം മടങ്ങി ക്ഷേത്രനടയിൽ സമാപിച്ചു. സ്വാമി തേജസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. ഇ.ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സി.സി.മുകുന്ദൻ, പഞ്ചായത്തംഗം ശ്രീകേഷ് എസ്.ചന്ദ്രൻ, പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് വിനു നടുവത്തേരി, പി.മാധവ മേനോൻ, ധീവരസഭ പ്രസിഡന്റ് ജോഷി ബ്ലാങ്ങാട്, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പി.മാധവമേനോൻ, യു.പി.കൃഷ്ണനുണ്ണി, ഇ.പി.ഹരീഷ് എന്നിവർ നേതൃത്വം നൽകി.

ഇത്തരം പ്രവൃത്തികൾ നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാനും മതസ്പർദ്ധ വളർത്താനുള്ള ബോധപൂർവമായ ശ്രമമാണ്. ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം.

കെ.രവീന്ദ്രൻ പ്രസിഡന്റ്, കൊച്ചിൻ ദേവസ്വം ബോർഡ്.

ക​ഞ്ചാ​വ്-​മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ ​വി​ള​യാ​ട്ടം

പെ​രി​ങ്ങോ​ട്ടു​ക​ര​ ​:​ ​തൃ​പ്ര​യാ​ർ​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​കി​ഴ​ക്കെ​ക്ക​ര​യി​ലെ​ ​സ​ര​യൂ​ ​തീ​രം​ ​സാ​മൂ​ഹി​ക​ദ്രോ​ഹി​ക​ളു​ടെ​ ​വി​ള​നി​ലം.​ ​രാ​ത്രി​യും​ ​പ​ക​ലു​മെ​ന്ന​ ​വ്യ​ത്യാ​സ​മി​ല്ലാ​തെ​ ​പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​ ​സ്വൈ​ര​ജീ​വി​ത​ത്തി​ന് ​ഭീ​ഷ​ണി​യാ​ണ് ​ഇ​ക്കൂ​ട്ട​ർ.​ ​സ​ര​യൂ​ ​തീ​ര​ത്തോ​ട് ​ചേ​ർ​ന്ന് ​താ​ന്ന്യം​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​കു​ട്ടി​ക​ളു​ടെ​ ​പാ​ർ​ക്ക് ​ഉ​ൾ​പ്പെ​ടെ​യു​ണ്ടെ​ങ്കി​ലും​ ​ആ​ർ​ക്കും​ ​ക​ട​ന്നു​ചെ​ല്ലാ​ൻ​ ​സാ​ധി​ക്കാ​ത്ത​ ​വി​ധം​ ​സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ​ ​പ്ര​ദേ​ശം​ ​കൈ​യ​ട​ക്കി​ ​വെ​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ക​ഞ്ചാ​വ്-​മ​യ​ക്കു​മ​രു​ന്ന് ​മാ​ഫി​യ​യു​ടെ​ ​താ​വ​ള​മാ​ണി​തെ​ന്നും​ ​നാ​ട്ടു​കാ​ർ​ ​പ​റ​യു​ന്നു.​ ​രാ​ത്രി​കാ​ല​ങ്ങ​ളി​ൽ​ ​നി​ര​വ​ധി​ ​വാ​ഹ​ന​ങ്ങ​ളാ​ണ് ​ഇ​വി​ടെ​യെ​ത്തു​ന്ന​ത്.​ ​അ​നാ​ശാ​സ്യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ന​ട​ക്കു​ന്ന​താ​യി​ ​പ​രാ​തി​യു​ണ്ട്.​ ​സാ​മൂ​ഹി​ക​ ​ദ്രോ​ഹി​ക​ളെ​ ​അ​മ​ർ​ച്ച​ ​ചെ​യ്യാ​ൻ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ​പ്ര​ക്ഷോ​ഭം​ ​ന​ട​ത്തു​മെ​ന്ന് ​നാ​ട്ടു​കാ​ർ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.​ ​പ്ര​ദേ​ശ​ത്ത് ​രാ​ത്രി​കാ​ല​ ​പ​ട്രാ​ളിം​ഗ് ​ശ​ക്ത​മാ​ക്ക​ണ​മെ​ന്നും​ ​നാ​ട്ടു​കാ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.