ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഡൽഹി

Sunday 12 April 2026 12:36 AM IST

ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഡൽഹി സർക്കാർ. 30 ലക്ഷം വരെയുള്ള ഇലക്ട്രിക് കാറുകൾക്ക് 100ശതമാനം റോഡ് ടാക്‌സ് ഇളവ് അടക്കം നിർദ്ദേശിക്കുന്ന കരട് നയം പുറത്തിറക്കി. ജനങ്ങളുടെ അഭിപ്രായം കൂടി കേട്ട ശേഷം നടപ്പാക്കും. പെട്രോളിലോടുന്ന മുചക്ര വാഹനങ്ങൾക്ക് 2027 മുതലും ഇരുചക്ര വാഹനങ്ങൾക്ക് 2028 മുതലും രജിസ്ട്രേഷൻ അനുവദിക്കില്ല. 2030ഓടെ 30ശതമാനം സ്‌കൂൾ ബസുകൾ ഇലക്ട്രിക് ബസുകളിലേക്ക് മാറ്റാനും പദ്ധതിയുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാൻ പർച്ചേസ് ഇൻസെന്റീവും നൽകും. രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം നേരിടാനാണ് പുതിയ നയം. ഡൽഹിയെ ശ്വാസം മുട്ടിക്കുന്ന മലിനീകരണത്തിന്റെ 23ശതമാനവും വാഹനങ്ങളിൽ നിന്ന് പുറത്തുവരുന്ന പുക അടക്കം കാരണങ്ങൾ കൊണ്ടാണെന്ന് പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.