ഹിപ് ഹോപ്പ് ഗോഡ്ഫാദർ ബംബാതാ ഓർമ്മയായി

Sunday 12 April 2026 7:38 AM IST

ന്യൂയോർക്ക്: ഹിപ് - ഹോപ് സംഗീതത്തിന്റെ അടിസ്ഥാന ശില്പികളിൽ ഒരാളായ അമേരിക്കൻ ഡി.ജെയും റാപ്പ് ഗായകനും റെക്കോഡ് പ്രൊഡ്യൂസറുമായ ആഫ്രിക്കാ ബംബാതാ ( 68 ) വിടവാങ്ങി. വ്യാഴാഴ്ച പെൻസിൽവേനിയയിലായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായിരുന്നു. ഹിപ് ഹോപ്പിന്റെ ഗോഡ്ഫാദർമാരിൽ ഒരാളായ ബംബാതായുടെ യഥാർത്ഥ പേര് ലാൻസ് ടെയ്‌ലർ എന്നാണ്. 1982ൽ പുറത്തിറങ്ങിയ 'പ്ലാനറ്റ് റോക്ക്' എന്ന ഗാനം ബംബാതായെ ശ്രദ്ധേയനാക്കി. ജെയിംസ് ബ്രൗൺ, ജോൺ ലിൻഡൻ തുടങ്ങി നിരവധി കലാകാരൻമാർക്കൊപ്പം പ്രവർത്തിച്ചു. അന്താരാഷ്ട്ര ഹിപ് ഹോപ് അവബോധ ഗ്രൂപ്പായ യൂണിവേഴ്സൽ സുലു നേഷന്റെ സ്ഥാപകനാണ്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, ലൈംഗിക കടത്ത് തുടങ്ങിയ ആരോപണങ്ങൾ ബംബാതാ നേരിട്ടത് ഏറെ വിവാദമായിരുന്നു.