നിങ്ങളുടെ വീട് ഈ രണ്ട് രീതിയിലുള്ളതാണോ? എങ്കിൽ ഒരിക്കലും തുളസി നടരുത്, ഇത് സത്യമാണെന്ന് അനുഭവം തെളിയിക്കും

Sunday 12 April 2026 11:06 AM IST

വാസ്തുപ്രകാരം ഏറെ പ്രാധാന്യമുള്ള ഒരു ചെടിയാണ് തുളസി. വാസ്തുപ്രകാരം മാത്രമല്ല രോഗങ്ങൾ അകറ്റുന്നതിനും തുളസിക്ക് പ്രത്യേകമായ സ്ഥാനമുണ്ട്. ഒരുവീട്ടിൽ തുളസി നടുന്നതിനും ചില പ്രത്യേക സ്ഥാനങ്ങൾ നിഷ്കർഷിച്ചിട്ടുണ്ട്. അവിടെ ശുദ്ധവും വൃത്തിയുമായി വേണം അവയെ പരിപാലിക്കാൻ. വീട്ടിൽ അനർത്ഥങ്ങൾ ഉണ്ടാകുന്നത് തടയാൻ തുളസിക്ക് കഴിയും എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. പോസിറ്റീവ് ഊർജത്തെയാണ് ഇത് പുറത്തേക്ക് വിടുന്നത്. തുളസി ഉള്ള സ്ഥലങ്ങളിൽ ലക്ഷ്മീദേവി വസിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽത്തന്നെ ആ വീടുകളിൽ ഐശ്വര്യം കളിയാടും എന്നാണ് കരുതുന്നത്.

എന്നാൽ രണ്ടുതരത്തിലുളള വീടുകളിൽ ഒരിക്കലും തുളസി നടരുതെന്നാണ് വാസ്തുവിദഗ്ദ്ധർ പറയുന്നത്. മദ്യം കഴിക്കുന്ന വീടുകളിലും മാസം പാകംചെയ്യുന്ന വീടുകളിലുമാണ് തുളസി നടാൻ പാടില്ലാത്തത്. അതിനുള്ള കാരണവും ആചാര്യന്മാർ വിവരിക്കുന്നുണ്ട്. വിശുദ്ധ സസ്യമാണല്ലോ തുളസി. അതിനാൽ തുളസീ പൂജയ്ക്ക് സാത്വികത ആവശ്യമാണ്. മാംസം പാകംചെയ്യുന്ന സ്ഥലങ്ങളിൽ ശാന്തവും പവിത്രവുമായ അന്തരീക്ഷം ഇല്ലെന്നാണ് കരുതുന്നത്. അതിനാൽ ഇത്തരം ഇടങ്ങളിൽ തുളസി നട്ടാൽ ദോഷങ്ങൾ മാത്രമേ ഉണ്ടാകൂ.

മദ്യം കഴിക്കുന്ന വീടുകളാണ് തുളസി നടാൻ പാടില്ലാത്ത രണ്ടാമത്തെയിടം. മദ്യം കഴിക്കുന്ന സ്ഥലം അശുദ്ധമാണെന്നാണ് കരുതുന്നത്. അശുദ്ധമായ സ്ഥലങ്ങളിൽ നടുന്നത് ഒരിക്കലും യോജിച്ചതല്ല. ഇത്തരം വീടുകളിൽ തുളസി നടന്നുണ്ടെങ്കിൽ അത് ആചാര്യന്മാരുടെ ഉപദേശം സ്വീകരിച്ചുമാത്രംചെയ്യുക.