ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടിച്ചു

Sunday 12 April 2026 8:21 PM IST

പൊൻകുന്നം: ഒന്നാംമൈൽ വട്ടക്കാട്ട് ബേബി തോമസിന്റെ വീടിന്റെ ഔട്ട്ഹൗസിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.15നായിരുന്നു സംഭവം. മുറിക്കുള്ളിലുണ്ടായിരുന്ന സാധനങ്ങൾ കത്തിനശിച്ചു. സിലിണ്ടറിൽ തീപടർന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവസമയത്ത് വീട്ടിൽ ആരുമില്ലാത്തത് വൻഅപകടം ഒഴിവാക്കി.