കാറുകൾ  കൂട്ടിയിടിച്ച് അപകടം

Monday 13 April 2026 12:00 AM IST
കുഴിമറ്റം വളവിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം

കരിങ്കുന്നം: കുഴിമറ്റം വളവിൽ കാറുകൾ കൂട്ടിയിടിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. പാലായിൽ നിന്ന് എറണാകുളത്തിന് വരികയായിരുന്ന കാറും തൊടുപുഴയിൽ നിന്ന് പാലാ ഭാഗത്തേയ്ക്ക് പോയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. എറണാകുളത്തിന് പോയ കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത്.