കാറും ലോറിയും ഇടിച്ച് അപകടം
Sunday 12 April 2026 9:42 PM IST
ഏറ്റുമാനൂർ: എം.സി റോഡിൽ ഏറ്റുമാനൂർ ബസ് ബേയ്ക്ക് സമീപം കാറും കുടിവെള്ളവിതരണ മിനിലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ 6.30 ഓടെയായിരുന്നു അപകടം. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന കാറും ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറിയുമാണ് ഇടിച്ചത്. കൊട്ടാരക്കര സ്വദേശിയായ യുവാവാണ് കാർ ഓടിച്ചിരുന്നത്. ഇരുവാഹനങ്ങളും എതിർദിശയിൽ വന്ന വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻ ഭാഗവും തകർന്നു. പൊലീസ് സ്ഥലത്തെത്തിയാണ് വാഹനങ്ങൾ നീക്കിയത്.