നിതിൻ രാജിന്റെ മരണം: പരാതി നൽകി
Monday 13 April 2026 12:00 AM IST
തൃശൂർ: നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിനും പട്ടികജാതി- വർഗ അതിക്രമ നിരോധന നിയമ പ്രകാരവും കേസെടുക്കണമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്. ജാതിഅധിക്ഷേപങ്ങളും അപമാനപ്പെടുത്തലും അടിച്ചമർത്തലുകളും ഇവിടെ വർദ്ധിക്കുകയാണ്.
പല പ്രൊഫഷണൽ കോളേജകളിലും പട്ടികജാതി വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപവും പീഡനവും നടക്കുന്നുണ്ട്. നവോത്ഥാനം നടപ്പാക്കുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ ജില്ലയിൽ നടന്ന സംഭവത്തിൽ അപലപിക്കാൻ തയ്യാറായിട്ടില്ല. നിതിൻ രാജിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ദേശീയ പട്ടികജാതി കമ്മിഷന് പരാതി നൽകിയതായും ഷാജമോൻ വട്ടേക്കാട് അറിയിച്ചു.