ശ്രീകുരുംബ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം

Monday 13 April 2026 1:00 AM IST

കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ വിഷുക്കണി രാവിലെ 2.55 മുതൽ 3.30 വരെ ഭക്തജനങ്ങൾക്ക് ദർശിക്കാം. ക്ഷേത്ര ശ്രീകോവിലിനുള്ളിൽ സ്വർണ്ണക്കോലവും സ്വർണ വാൽക്കണ്ണാടിയും തലേക്കെട്ടും ചക്ക, മാങ്ങ തുടങ്ങിയ ഫലങ്ങളും പ്രത്യേക രീതിയിൽ അലങ്കരിച്ചാണ് വിഷുക്കണി ദർശനം ഒരുക്കുന്നത്. രാവിലെ 3.30ന് ശേഷം വലിയ തമ്പുരാനെയും അമ്മത്തമ്പുരാട്ടിയെയും ചിറയ്ക്കൽ കോവിലകം പുത്തൻ കോവിലകം എന്നിവിടങ്ങളിലും കണി കാണിക്കുന്നതിനായി കൊണ്ടുപോകും. വിഷുവിനോടനുബന്ധിച്ച് രാവിലെ 10 വരെ മാത്രമാണ് ദർശന സൗകര്യം ഉണ്ടായിരിക്കുകയുളളൂ. ശേഷം വൈകിട്ട് നാലിന് ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിൽ ദർശനം ഉണ്ടാകുകയുള്ളൂ.