ശ്രീശുകീയം ശിബിരോത്സവത്തിന് കൊടിയിറങ്ങി

Monday 13 April 2026 12:00 AM IST

വടക്കാഞ്ചേരി: കഴിഞ്ഞ ഒമ്പതു ദിവസങ്ങളിലായി പാർളിക്കാട് നൈമിഷാരണ്യത്തിൽ നടന്ന ശ്രീശുകീയം സഹവാസശിബിരത്തിന് കൊടിയിറങ്ങി. ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാൻ അദ്ധ്യക്ഷൻ സ്വാമി ഭൂമാനന്ദതീർത്ഥ സമാപന സഭ ഉദ്ഘാടനം ചെയ്തു. ഭഗവദ്ഗീതയെ വേണ്ടപോലെ ഗ്രഹിക്കലാണ് മനുഷ്യജീവിതം ധന്യവും സഫലവുമാകാൻ വേണ്ടതെന്ന് സ്വാമി പറഞ്ഞു. ജീവിതവിജയത്തിന് കായികശക്തിയേക്കാളും ബുദ്ധിശക്തിയാണ് വേണ്ടതെന്നും കൂട്ടി ചേർത്തു. പങ്കെടുത്ത കുട്ടികൾക്കെല്ലാം പ്രമാണപത്രവും ഉപഹാരവും പ്രൊഫ. സാധുപദ്മനാഭൻ വിതരണം ചെയ്തു. മുഖ്യശിക്ഷകൻ സ്വാമി പൂർണാനന്ദ തീർത്ഥ ,ശ്രീരഞ്ജിനി, രമേഷ് കേച്ചേരി,കെ.വിജയൻ മേനോൻ എന്നിവർ സംസാരിച്ചു.