കോൺഫെഡറേഷൻ പ്രതിഷേധിച്ചു

Sunday 12 April 2026 10:03 PM IST
1

കൊടുങ്ങല്ലൂർ: കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഇടയാക്കിയ കോളേജ് അധികൃതരുടെ നടപടിയിൽ കോൺഫെഡറേഷൻ പ്രതിഷേധിച്ചു. പട്ടികജാതി പീഡനനിരോധനനിയമത്തിന്റെ പരിധിയിലുൾപ്പെടുത്തി കൊലക്കുറ്റത്തിന് കേസെടുക്കണം. സർക്കാർ മാതൃകാ പരമായി പ്രവർത്തിച്ച് നിതിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ആൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്.സി എസ്.ടി ഓർഗനൈസേഷൻസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കൊടുങ്ങല്ലൂർ ആവശ്യപ്പെട്ടു. കെ.പി.എം.എസ് നേതാവ് കെ. എ. രമേശൻ, ധീവര സമുദായ നേതാവ് വേണു വെണ്ണറ എന്നിവർ പ്രസംഗിച്ചു.