കസ്തൂർബാഗാന്ധി ജന്മദിനാഘോഷം

Monday 13 April 2026 12:09 AM IST
കസ്തൂർബാ ഗാന്ധിയുടെ 157 മത് ജന്മവാർഷിക ദിനാചരണം

തൃശൂർ: കസ്തൂർബാ ഗാന്ധിയുടെ 157 മത് ജന്മവാർഷിക ദിനം സർവ്വമത പ്രാർത്ഥന സൗഹൃദ സംഗമം പുഷ്പാർച്ചന തുടങ്ങിയ പരിപാടികളോടെ ആഘോഷിച്ചു. കസ്തൂർബാഗാന്ധി ദേശീയ സ്മാരക ട്രസ്റ്റ് കേരള സംസ്ഥാന ആസ്ഥാനമായ നെടുപുഴ കസ്തൂർബാ മന്ദിരത്തിൽ നടന്ന ജന്മദിന സമ്മേളനം സർവോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രതിനിധി എം.എസ്. കമലാദേവി അദ്ധ്യക്ഷത വഹിച്ചു. സർവോദയ മണ്ഡലം നവേദക് പിഎസ്.സുകുമാരൻ, കസ്തുർബാ ബാലികാ സദൻ സെക്രട്ടറി സജീവൻ നമ്പിയത്ത്, വി. ഐ ജോൺസൺ, വി. പ്രസന്ന, ഡേവിസ് കണ്ണമ്പുഴ,വി.വി.രാധാമണി,ഗീത സുരേഷ് എന്നിവർ പ്രസംഗിച്ചു.