യൂത്ത് ബാസ്‌ക്കറ്റ്ബാൾ ലീഗ് ചാമ്പ്യൻഷിപ്പ് 16ന്
Monday 13 April 2026 7:54 AM IST
ആലപ്പുഴ: ആലപ്പി ഡിസ്ട്രിക്ട് ബാസ്കറ്റ്ബാൾ അസോസിയേഷന്റെ (എ.ഡി.ബി.എ) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബാബു ജെ. പുന്നൂരാൻ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ആലപ്പുഴ ജില്ലാ യൂത്ത് ബാസ്‌ക്കറ്റ്ബാൾ ലീഗ് ചാമ്പ്യൻഷിപ്പ് 16ന് രാവിലെ 8 മുതൽ പുന്നപ്ര ജ്യോതി നികേതൻ സ്കൂളിൽ നടത്തും. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ 14ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: ജോൺ ജോർജ്, സെക്രട്ടറി - 94473 04020.