'വിമാനക്കമ്പനികളെ നിയന്ത്രിക്കണം'

Monday 13 April 2026 12:00 AM IST

ചാലക്കുടി: ഗൾഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിമാനക്കമ്പനികൾ അമിത ചാർജ് ഈടാക്കുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട മൈഗ്രന്റ്സ് മിഷൻസ് ഭാരവാഹികൾ കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസ് ശർമ്മയ്ക്ക് നിവദേനം നൽകി. അവധിക്കാലത്തും മറ്റും നാട്ടിലെത്താൻ ശ്രമിക്കുന്ന മലയാളികൾ അടക്കമുള്ളവർ ഏറെ പ്രതിസന്ധിയിലായെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ഷാജു വാലപ്പന്റെ നേതൃത്വത്തിലായിരുന്നു നിവേദനം നൽകിയത്.