ക്ഷേമനിധി വിതരണം
Monday 13 April 2026 7:55 AM IST
ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷന്റെ മരണാനന്തര ക്ഷേമനിധി വിതരണം യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ നിർവഹിച്ചു. എ. ബഷീർ കുട്ടി, കെ. കെ. കനകമ്മ, ബി. ചന്ദ്രിക എന്നിവരുടെ അവകാശികൾക്കാണ് തുക വിതരണം ചെയ്തത്. പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം. സിദ്ധാർത്ഥൻ,കെ.ജെ. ആന്റണി, എസ്. പ്രേംകുമാർ, ഇ.എ. ഹക്കീം, ടി.സി. ശാന്തിലാൽ, എ.എസ്. പത്മകുമാരി, എം. പുഷ്പാംഗദൻ,പി. കെ. നാണപ്പൻ, ബി.രാമചന്ദ്രൻ, പി. രത്നമ്മ,എസ്. സുരേന്ദ്രൻ, എ.ജി. പ്രദീപ്, കെ.ടി. മാത്യു, എസ്. അജയകുമാർ എന്നിവർ സംസാരിച്ചു.