പ്രതിമാസ സംഗമം
Monday 13 April 2026 6:57 AM IST
ചേർത്തല: ചേർത്തല അക്ഷര ജ്വാല കലാ സാഹിത്യ വേദിയുടെ പ്രതിമാസ സംഗമം ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ.പി.എസ്.സജയ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ശർമ്മിളശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ എഴുത്തുകാരൻ സുധാകരൻ പുഷ്പ മംഗലത്തിന്റെ പുതിയ നോവലായ 'നിഗൂഡതയുടെ ചുഴികൾ ' ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുൽ,സംഗീത സംവിധായകൻ ആലപ്പി ഋഷികേശിന് നൽകി പ്രകാശനം ചെയ്തു.സെക്രട്ടറി പി.എസ്.സുഗന്ധപ്പൻ,ലിജി ഷെമീർ,മധുസൂദനൻ,വിജയൻ എരമല്ലൂർ,രാജേന്ദ്രൻ തുറവൂർ,മീനാക്ഷിയമ്മ, ഗീതാ കണിച്ചുകുളങ്ങര,ബാലാമണി എന്നിവർ സംസാരിച്ചു.