ട്രാൻ. ബസുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

Monday 13 April 2026 7:00 AM IST

ആലപ്പുഴ: നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 8.30ന് ആലപ്പുഴ പഴവങ്ങാടിയിലായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന എറണാകുളം ഡിപ്പോയുടെ സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസും ആലപ്പുഴ സ്റ്റാൻഡിലേക്ക് പോകുകയായിരുന്ന ചങ്ങനാശേരി ഡിപ്പോയുടെ ഫാസ്റ്റ് പാസഞ്ചർ ബസുമാണ് കൂട്ടിയിടിച്ചത്. പഴവങ്ങാടി മുതൽ ഈ ബസുകൾ ഒരേ ദിശയിലാണ് സഞ്ചരിച്ചത്. എതിർ ദിശയിൽ നിന്ന് ഒരു ഓട്ടോ വന്നപ്പോൾ പ്രീമിയം ബസ് പെട്ടെന്ന് ബ്രേക്കിടുകയും പിന്നാലെ വന്ന ഫാസ്റ്റ് പാസഞ്ചർ ബസ് അതിൽ ഇടിക്കുകയുമായിരുന്നു. ഇരു ബസുകളിലുമുണ്ടായിരുന്ന നാലുപേർക്കാണ് നിസാരപരിക്ക് പറ്റിയത്. ഇവരെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഇരു ബസുകളും പിന്നീട് ആലപ്പുഴ ഡിപ്പോയിലേക്ക് മാറ്റി.