സ്നേഹ പൂക്കാലം

Monday 13 April 2026 7:03 AM IST

ആലപ്പുഴ:ആശ്രമംവാർഡിലെ വായോജനങ്ങളുടെ കൂട്ടായ്മയായ സ്‌നേഹ പൂക്കാലം വിവിധ പരിപാടിയോടെ ആഘോഷിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. കൗൺസിലർ ആർ.രാകേഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെന്റർ അംഗം വി.ടി.രാജേഷ്, ഗായകൻ സുദർശൻ,കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി കെ. സോമനാഥപിള്ള,സീനിയർ സിറ്റിസൺ ഫ്രണ്ട്‌സ് വെൽഫയർ അസോസിയേഷൻ ആശ്രമം യൂണിറ്റ് സെക്രട്ടറി കെ.ബി. സാധുജൻ, പ്രസിഡന്റ് ടി.ഒ.ദേവദാസ്,അഞ്ചു,ഡി.വൈ.എഫ്.ഐ സെക്രട്ടറി ഉണ്ണികണ്ണൻ,കെ.കെ.അനിൽകുമാർ, ധനഞ്ജയൻ എന്നിവർ സംസാരിച്ചു.

വിഷു കൈ നീട്ടവും, വസ്ത്രങ്ങളും വിതരണം നടത്തി.