തെണ്ടിവർഗം നോവലറ്റ് ചർച്ച

Monday 13 April 2026 7:04 AM IST

ചേർത്തല: കേരള സാബർമതി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തകഴിയുടെ അനുസ്മരണ ദിനത്തിൽ നടത്തിയ തെണ്ടി വർഗ്ഗം എന്ന തകഴിയുടെ നോവലറ്റ് ചർച്ച സാംസ്‌കാരിക പ്രവർത്തകൻ ജോസഫ് മാരാരിക്കുളം ഉദ്ഘാടനം ചെയ്തു.രാജു പള്ളിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ബി.ജോസുകുട്ടി മുഖ്യ പ്രഭാഷണം നടത്തി.കെ.ആർ.കുറുപ്പ് മാരാരിക്കുളം,വി. എസ്.പുരുഷോത്തമകുറുപ്പ്,എം.ടി.സുധർമ്മ,ആലപ്പി സ്‌നേഹ,ബി.ബിന്ദുബായ് എന്നിവർ സംസാരിച്ചു.തകഴി അനുസ്മരണ ചടങ്ങിൽ എം.ഇ.ഉത്തമ കുറുപ്പ്,എസ്.എൽ പുരം സലിം,ദിലീപ് ചേർത്തല, ഗോപാലകൃഷ്ണൻ പൂപ്പള്ളികാവ്,വിജയൻ കലവൂർ തുടങ്ങിയവർ പ്രഭാഷണംനടത്തി.