സൈനികർ ശാന്തി ഭവൻ സന്ദർശിച്ചു
Monday 13 April 2026 8:08 AM IST
അമ്പലപ്പുഴ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സൈനികർ ശാന്തി ഭവൻ സന്ദർശിച്ചു. ജി.രാജീവ്കുമാർ (സി. ഐ ) മലയാളിയും ശാന്തിഭവന്റെ അഭ്യുദയ കാംഷിയുമായ സഞ്ജയ് എസ്.പി (എസ് .ഐ ) എന്നിവരാണ് പുന്നപ്ര ശാന്തി ഭവൻ സന്ദർശിച്ചത്.അമ്പലപ്പുഴയിലെ ഇലക്ഷൻ ജോലിക്കിടയിൽ കിട്ടിയ ഇടവേളയിലാണ് ഇവർ ശാന്തിഭവനിൽ എത്തിയത്. അനാഥരായ മനോരോഗികളെ സഹായിക്കാൻ കഴിയുന്നത് രാജ്യ സേവനത്തിന്റെ ഭാഗം തന്നെയാണെന്ന് സഞ്ജയ് പറഞ്ഞു. പാതിരപ്പള്ളി സ്വദേശിയായ നന്ദുവും ഒപ്പമുണ്ടായിരുന്നു. ഇവർ ശാന്തി ഭവന് ധനസഹായവും നൽകി. മാത്യു ആൽബിൻ ഇരുവർക്കും നന്ദി പറഞ്ഞു.