ആശാ ഭോസ്‌ലെയുടെ ശബ്‌ദവും പാട്ടുകളും അനശ്വരം: മോദി
Monday 13 April 2026 12:30 AM IST
ന്യൂഡൽഹി: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അഗാധദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാധനയും ബഹുമുഖവുമായ ശബ്‌ദങ്ങളിലൊന്നാണ് മൺമറഞ്ഞത്.ആശയുടെ പാട്ടുകൾ ജനങ്ങളുടെ ജീവിതത്തിൽ എന്നെന്നും പ്രതിധ്വനിക്കും.തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരും.
പതിറ്റാണ്ടുകൾ നീണ്ടുനിന്ന അസാധാരണമായ സംഗീത യാത്ര രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ സമ്പന്നമാക്കുകയും ലോകമെമ്പാടുമുള്ള എണ്ണമറ്റ ഹൃദയങ്ങളെ സ്‌പർശിക്കുകയും ചെയ്‌തു.ശബ്‌ദത്തിന് കാലാതീതമായ തിളക്കമുണ്ടായിരുന്നു.ആശാ ഭോസ്‌ലെയുമായുള്ള കൂടിക്കാഴ്ചകൾ താൻ എന്നും വിലമതിക്കും.അവരുടെ കുടുംബത്തോടും ആരാധകരോടും സംഗീത പ്രേമികളോടും അനുശോചനം അറിയിക്കുന്നതായി മോദി എക്‌സിൽ കുറിച്ചു.