ബീഹാർ മുഖ്യമന്ത്രി: ശിവ്‌രാജ് സിംഗ് നിരീക്ഷകൻ

Monday 13 April 2026 1:30 AM IST

ന്യൂഡൽഹി: ബീഹാറിൽ ജെ.ഡി.യു നേതാവ് നിതീഷ് കുമാർ രാജ്യസഭാംഗമായതിനെ തുടർന്ന് രാജിവച്ച ഒഴിവിൽ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ ഇന്ന് തുടങ്ങും. നടപടിക്രമങ്ങൾക്കുള്ള കേന്ദ്ര നിരീക്ഷകനായി ബി.ജെ.പി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ നിയമിച്ചു. നിതീഷിന്റെ പിൻഗാമി ബി.ജെ.പിയിൽ നിന്നാകുമെന്നാണ് റിപ്പോർട്ട്. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ ബി.ജെ.പിക്ക് നിർണായക പങ്കുണ്ടെന്ന് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാമ്രാട്ടിന്റെ പേര് പറഞ്ഞു കേൾക്കുന്നുണ്ട്.